Wednesday September 26th, 2018 - 8:49:pm
topbanner

ആണ്‍ സുഹൃത്തുക്കളോട് സംസാരിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്തി

NewsDesk
ആണ്‍ സുഹൃത്തുക്കളോട് സംസാരിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്തി

ഹൈദരാബാദ്: ആണ്‍കുട്ടികളോട് ഇടപഴകി സംസാരിച്ചത് കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച് അച്ഛന്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചും
ചുമരില്‍ മുഖം അടിച്ചും കൊന്നു. തെലങ്കാന നല്‍ഗൊണ്ടയിലെ തീധേടു ഗ്രാമത്തിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്.

മകള്‍ സ്‌കൂള്‍ പരിസരത്ത് ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ട അച്ഛന്‍ നരസിംഹ മകള്‍ വീട്ടിലെത്തിയയുടന്‍ ചോദ്യം ചെയ്യുകയായിരുന്നു.

മകളെ പിന്നീട് കഴുത്തുഞെരിച്ചും തല ചുമരിനോട് ചേര്‍ത്ത് അടിക്കുകയും ചെയ്ത് കൊലപ്പെടുത്തി. പിന്നീട് കുട്ടിയുടെ മൃതദേഹം ഭാര്യ ലിംഗമ്മയുടെ സഹായത്തോടെ നരസിംഹ തീയിടുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്.

ശവസംസ്‌കാരത്തിന് എളുപ്പം തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ശരീരത്തിന് തീപിടിച്ചാല്‍ അപകടത്തില്‍പെട്ടയാള്‍ ഒരു സ്ഥലത്ത് തന്നെ നില്‍ക്കാതെ ഓടും. ഇങ്ങനെ ഓടുമ്പോള്‍ ചുറ്റിലുമുള്ള വസ്തുക്കള്‍ക്ക് തീപിടിക്കും.

ഇത്തരത്തിലുള്ള സൂചനകളൊന്നും സമീപത്ത് നിന്ന് ലഭിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് പ്രഥമ ദൃഷ്ട്യാ തോന്നാന്‍ കാരണമെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Read more topics: Telangana, Man, Daughter
English summary
Telangana Man Allegedly Strangled Daughter, 13, For Talking To Boys
topbanner

More News from this section

Subscribe by Email