Monday November 19th, 2018 - 4:22:am
topbanner

കടംപെരുകി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു; തെലങ്കാനയില്‍ എംഎല്‍മാര്‍ക്ക് വന്‍ ശമ്പള വര്‍ധന

NewsDesk
കടംപെരുകി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു; തെലങ്കാനയില്‍ എംഎല്‍മാര്‍ക്ക് വന്‍ ശമ്പള വര്‍ധന

ഹൈദരാബാദ്: കടംകയറി രണ്ടായിരത്തോളം കര്‍ഷകര്‍ അടുത്തിടെ ആത്മഹത്യ ചെയ്ത തെലങ്കാനയില്‍ എംഎല്‍എമാര്‍ക്ക് വന്‍ ശമ്പളവര്‍ധന. മന്ത്രിമാരുടെ ശമ്പളം നാലു ലക്ഷം രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ എംഎല്‍എമാരുടേത് 2.8 ലക്ഷമാക്കിയും വര്‍ധിപ്പിച്ചു.

സംസ്ഥാനത്തിനു പ്രതിവര്‍ഷം 42.67 കോടി രൂപ അധികച്ചെലവുണ്ടാക്കുന്നതാണ് ഈ ശമ്പള വര്‍ധന. തെലങ്കാന എംഎല്‍എമാര്‍ ആവശ്യപ്പെടുന്നതു കൊണ്ടാണ് ശമ്പളവര്‍ധനയ്ക്കായി ബില്‍ കൊണ്ടുവന്നതെന്ന് ബില്‍ അവതരിപ്പിച്ച മന്ത്രി ടി. ഹരീഷ് റാവു പറഞ്ഞു.

മുഖ്യമന്ത്രിക്ക് മാത്രം എല്ലാ ആനകൂല്യങ്ങളും ചേര്‍ത്ത് മാസം 4.2 ലക്ഷം കിട്ടും. നേരത്തേ 2.5 ലക്ഷം വാങ്ങിയ സ്ഥാനത്താണ് ഈ വര്‍ധനവ്. 2.4 ലക്ഷം വാങ്ങിയിരുന്ന മന്ത്രിമാര്‍ നാലു ലക്ഷം രൂപ വാങ്ങുമ്പോള്‍ 95,000 രൂപ വാങ്ങിയിരുന്ന എംഎല്‍മാര്‍ക്ക് എല്ലാ അലവന്‍സും ചേര്‍ന്ന് 2.8 ലക്ഷം കിട്ടും.

കടം കയറി രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്താണ് എംഎല്‍മാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വാരിക്കോരി നല്‍കുന്നത്.

Read more topics: telangana, Salary, mla
English summary
telangana Lawmakers Here Just Gave Themselves a Massive Salary Hike
topbanner

More News from this section

Subscribe by Email