Monday September 24th, 2018 - 1:54:pm
topbanner

നോട്ടുക്ഷാമം തടസ്സമായില്ല; തെലങ്കാന മുഖ്യമന്ത്രിയുടെ വാസം 50 കോടി മുടക്കി നിര്‍മ്മിച്ച വീട്ടില്‍

Jikku Joseph
നോട്ടുക്ഷാമം തടസ്സമായില്ല; തെലങ്കാന മുഖ്യമന്ത്രിയുടെ വാസം 50 കോടി മുടക്കി നിര്‍മ്മിച്ച വീട്ടില്‍

തെലങ്കാന: സംസ്ഥാനത്തെ ജനത നോട്ടിനായി പരക്കം പായുമ്പോള്‍ നോട്ടുക്ഷാമമൊന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ബാധിച്ച ലക്ഷണം ഒന്നുമില്ല. അമ്പത് കോടി മുടക്കി നിര്‍മ്മിച്ച പുതിയ ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയിരിക്കുകയാണ് മുഖ്യമന്ത്രി. ഫൈവ് സ്റ്റാര്‍ ആഢംബര വസതിയിലെ ജനലുകളും ബാത്ത്റൂമുകളുമെല്ലാം ബുള്ളറ്റ് പ്രൂഫ് ആണ്. രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും വലിയ ആഢംബര വസതിയില്‍ താമസിക്കുന്ന മുഖ്യമന്ത്രിയെന്ന ഖ്യാതി  ഇനി ചന്ദ്രശേഖറിന് ആണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

രാശിയില്ലെന്ന് പറഞ്ഞാണ് പഴയ ഔദ്യോഗിക വസതി പൊളിച്ച് പുതിയ വീട് നിര്‍മ്മിച്ചത്. വീടിന്റെ വിസ്താരം കൂട്ടാനായി ഐഎഎസ് ഓഫീസേഴ്സിന്റെ അസോസിയേഷന്‍ കെട്ടിടം പൊളിച്ച് നീക്കിയിരുന്നു. ഒമ്പത് ഏക്കറിലാണ് വീട്. വാസ്തുശാസ്ത്ര പ്രകാരമാണ് വീടിന്റെ ഓരോ ഇഞ്ചും നിര്‍മ്മിച്ചിരിക്കുന്നത്. പ്രഗതി ഭവന്‍ എന്നാണ് വീട് നില്‍ക്കുന്ന കോപ്ലക്സിന് നല്‍കിയിരിക്കുന്ന പേര്. മുഖ്യമന്ത്രിയുടെ വീടും ഓഫീസും കോണ്‍ഫറന്‍സ് ഹാളും 250 പേരെ ഉള്‍ക്കൊള്ളാവുന്ന ഒരു തിയേറ്ററും മുമ്പുണ്ടായിരുന്ന രണ്ട് കെട്ടിടകളും ചേര്‍ന്നാണ് കോപ്ലക്സ്.

അധികാരത്തിലേറിയല്‍ പാവപ്പെട്ടവര്‍ക്ക് 2.6 ലക്ഷം ഡബിള്‍ ബെഡ്റൂം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് നേരത്തെ ചന്ദ്രശേഖര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ആ വാഗ്ദാനം മുഖ്യമന്ത്രി ഇതുവരെ പാലിച്ചിട്ടില്ല. പൊതുപണം ദുര്‍വ്യയം ചെയ്തുള്ള മുഖ്യമന്ത്രിയുടെ വീട് നിര്‍മ്മാണത്തിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

മമ്മൂട്ടിയുടെ സൗന്ദര്യം കൂടിയത് പണവും പ്രശസ്തിയും വർധിച്ചപ്പോൾ: നടി സീമ

ദിലീപ് കാവ്യാ മാധവന്‍ വിവാഹം ഇന്ന് കൊച്ചിയില്‍

English summary
telangana cm moves into new house
topbanner

More News from this section

Subscribe by Email