Tuesday October 15th, 2019 - 12:24:pm
topbanner

തെലങ്കാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jikku Joseph
തെലങ്കാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. തെലങ്കാന സര്‍ക്കാരിന്റെ ആഡംബര ബസിനാണ് തീപിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിച്ചത്.. ചൊവ്വാഴ്ച ഉച്ചയോടെ ഹൈദരാബാദില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ അലെയറിലായിരുന്നു സംഭവം.

ഹൈദരാബാദില്‍ നിന്നും വാറംഗലിലേക്ക് പോകുകയായിരുന്ന ബസിന്റെ എന്‍ജിനില്‍ സ്പാര്‍ക്കുണ്ടായതായി ഡ്രൈവര്‍ക്ക് തോന്നുകയും യാത്രക്കാരോട് എത്രയും വേഗം പുറത്തിറങ്ങാന്‍ അദ്ദേഹം ആവശ്യപ്പെടുകയുമായിരുന്നു. മുപ്പത് പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ ഇറങ്ങി നിമിങ്ങള്‍ക്കുള്ളില്‍ ബസ് കത്തി.

സംഭവത്തില്‍ തെലങ്കാന ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇനി ഇങ്ങനെയുള്ള സംഭവം ഉണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കിയ മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞാഴ്ച യു.പിയില്‍ സമാനമായ സംഭവത്തില്‍ 70 കുടിയേറ്റ തൊഴിലാളികളാണ് ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കിടയില്‍ രക്ഷപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ബാറ്ററിക്ക് തീപിടിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
telangana bus caught fire all passengers escaped
topbanner

More News from this section

Subscribe by Email