topbanner
Wednesday December 13th, 2017 - 1:34:am
topbanner
topbanner

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഷോപ്പിങ്; കൊറിയറെത്തുമ്പോള്‍ കവര്‍ച്ച; കൊള്ളസംഘം പിടിയില്‍

NewsDesk
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഷോപ്പിങ്; കൊറിയറെത്തുമ്പോള്‍ കവര്‍ച്ച; കൊള്ളസംഘം പിടിയില്‍

ന്യൂഡല്‍ഹി: ബൈക്കും മൊബൈല്‍ ഫോണും മോഷ്ടിച്ചശേഷം കൊറിയര്‍ ഡെലിവറി ബോയിയെയും കവര്‍ച്ച ചെയ്യുന്ന വന്‍ കൊള്ളസംഘത്തെ പോലീസ് പിടിയികൂടി. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗ്റയില്‍ നിന്നാണ് അഞ്ചംഗ കൗമാര സംഘത്തെ പോലീസ് പിടികൂടിയത്.

ആദ്യം മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കും. ഇതില്‍ കറങ്ങി കാല്‍നട യാത്രക്കാരില്‍ നിന്ന് സ്മാര്‍ട്ട്ഫോണുകള്‍ തട്ടിപ്പറിക്കും. ഇതിന് ശേഷം ഈ ഫോണുകളില്‍ നിന്ന് ഇ-കൊമേഴ്‌സ് സൈറ്റ് വഴി സാധനങ്ങള്‍ ബുക്ക് ചെയ്യുകയും ഇത് വിതരണം ചെയ്യാനെത്തുന്നവരെ കൊള്ളയടിക്കുകയും ചെയ്യുകയാണ് സംഘത്തിന്റെ രീതി.

ഇവരില്‍ നിന്നും ഒരു പിസ്റ്റളും നിരവധി സാധനങ്ങും ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഫോണുകള്‍ക്കു പുറമെ വലിയ വിലവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, വാച്ച്, ഷൂ തുടങ്ങിയ സാധനങ്ങളാണ് ഇവര്‍ ഓണ്‍ലൈനിലൂടെ വാങ്ങിയിരുന്നത്.

ഓര്‍ഡര്‍ നല്‍കുമ്പോള്‍ വ്യാജ വിലാസങ്ങളാണ് നല്‍കുക. സാധനങ്ങളുമായി എത്തുന്നയാള്‍ വിലാസം മാറി ചിന്താകുഴപ്പത്തിലായി ഇവരുടെ ഫോണില്‍ വിളിക്കും. ഇതിന് ശേഷം ഡെലിവറി ബോയിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് അക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്യും.

ഇവരുടെ വീട്ടില്‍ പോലീസോ മറ്റോ വരുന്നുണ്ടോ എന്നറിയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് മൊബൈല്‍ ഫോണുകളുമായി കണക്ട് ചെയ്ത് വെച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

Read more topics: online, robbery, Delhi, arrest
English summary
50 fake online orders in 4 months: Teens robbing delivery boys in Delhi arrested
topbanner topbanner

More News from this section

Subscribe by Email