Sunday February 17th, 2019 - 11:34:am
topbanner

പതിനഞ്ചുകാരിയുടെ കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന; യുവാവിന് മൂന്ന് വര്‍ഷം തടവശിക്ഷ

rajani v
പതിനഞ്ചുകാരിയുടെ കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന; യുവാവിന് മൂന്ന് വര്‍ഷം തടവശിക്ഷ

മുംബൈ: പതിനഞ്ചുകാരിയുടെ കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് മൂന്ന് വര്‍ഷം തടവശിക്ഷ. പോസ്‌കോ നിയമപ്രകാരം യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചത്. 2015 ഓഗസ്റ്റ്10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗമാരക്കാരി സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിക്ക് യുവാവ് കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തി.

ഇയാളുടെ പിടിയില്‍ നിന്ന് കുതറിമാറിയ പെണ്‍കുട്ടി ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ പിന്നാലെ വന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഈ സമയം പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ വരുന്നത് കണ്ട് ഇയാള്‍ ഓടിരക്ഷപെടുകയായിരുന്നു.

തുടര്‍ന്ന് ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്കണ്ടുവെന്ന ബന്ധുവായ സ്ത്രീയുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.

 

 

 

Viral News

Read more topics: teenage, girl, love, young, men jail
English summary
teenage girl love young men jail
topbanner

More News from this section

Subscribe by Email