Sunday July 21st, 2019 - 10:46:am
topbanner
topbanner

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടി ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു

NewsDesk
ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടി ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു

ഭുവനേശ്വര്‍: മൊബൈല്‍ ഫോണ്‍ പ്ലഗ്ഗില്‍ കുത്തി ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് ദാരുണമരണം. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന പതിനെട്ടുകാരി ഫോണ്‍ പൊട്ടിത്തെറിച്ചാണ് മരിച്ചത്.

ചാര്‍ജ് ചെയ്തുകൊണ്ട് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയിലായിരുന്നു അപകടം. കൈ, നെഞ്ച്, കാല് ഭാഗങ്ങളില്‍ മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.

സംസാരത്തിനിടെ ഫോണിലെ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്ലഗ്ഗില്‍ കുത്തിയിട്ടു ഫോണ് ഉപയോഗിച്ചതെന്ന് ഉമയുടെ സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്നത് വ്യാജ ഫോണാണെന്ന് സംശയിക്കുന്നു.

Read more topics: mobile, phone
English summary
Teen uses mobile phone while charging, gets electrocuted
topbanner

More News from this section

Subscribe by Email