Saturday June 23rd, 2018 - 7:25:pm
topbanner
Breaking News

പാക്ക് മുന്‍ മുഖ്യമന്ത്രി നവാസ് ഷെരീഫിന്റെ വാഹനവ്യൂഹമിടിച്ച് 13കാരന്‍ മരിച്ചു

Anju N C
പാക്ക് മുന്‍ മുഖ്യമന്ത്രി നവാസ് ഷെരീഫിന്റെ വാഹനവ്യൂഹമിടിച്ച് 13കാരന്‍ മരിച്ചു


ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി നവാസ് ഷെരീഫിന്റെ വാഹന വ്യൂഹമിടിച്ച് 13കാരന്‍ മരിച്ചു. സുപ്രീം കോടതി അയോഗ്യനാക്കിയതിനെതിരെ ഇസ്ലാമാബാദില്‍ നിന്നും ലാഹോറിലേക്ക് നവാസ് ഷെരീഫ് നയിക്കുന്ന റാലിക്കിടെയാണ് അപകടമുണ്ടായത്.

റാലിക്ക് കടന്നു പോകാനുള്ള ഡിവൈഡര്‍ മറികടക്കുന്നതിനിടെ കുട്ടിയെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിക്കുകയായിരുന്നു. ഗുജ്‌റാത്തിലെ റാലിക്ക് ശേഷം നവാസ് ഷെരീഫ് മരിച്ച കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.

ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ആദ്യ രക്തസാക്ഷിയാണ് മരിച്ച 13കാരന്‍ എന്ന് റെയില്‍വേ മന്ത്രി ഖ്വാജ സ്വാദ് റഫീഖ് പ്രതികരിച്ചു.

English summary
teen dies after being hit by former pak PM nawas sherifs rally

More News from this section

Subscribe by Email