Friday April 26th, 2019 - 2:07:am
topbanner
topbanner

പ്രണയ സമവാക്യം എഴുതിയ അധ്യാപകനെ കോളേജ് സസ്‌പെന്‍ഡ് ചെയ്തു

suji
പ്രണയ സമവാക്യം എഴുതിയ അധ്യാപകനെ കോളേജ് സസ്‌പെന്‍ഡ് ചെയ്തു

ഹരിയാന കര്‍ണാലിലെ ഒരു വനിതാ കോളജില്‍ ക്ലാസ് എടുക്കുന്നതിനിടെ പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ചത് അധ്യാപകന് പണിയായി.അധ്യാപകന്‍ പ്രസ്തുത വിഷയത്തില്‍ ക്ലാസ് എടുക്കുന്നത് ഒരു വിദ്യാര്‍ത്ഥി പകര്‍ത്തുക കൂടി ചെയ്തതോടെയാണ് പ്രശ്‌നമായത്. വിഷയം പ്രിന്‍സിപ്പലിന്റെ മുമ്പിലെത്തിയതോടെ അധ്യാപകന്‍ സസ്‌പെന്‍ഷനിലായി. കണക്ക് പ്രൊഫസര്‍ ചരണ്‍ സിങ് ക്ലാസെടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നു ഫോര്‍മുലകളാണ് ചരണ്‍ സിങ് ബോര്‍ഡിലെഴുതി വിശദീകരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്.

അടുപ്പംആകര്‍ഷണം=സൗഹൃദം (closenessattraction=friendship), അടുപ്പം+ആകര്‍ഷണം= പ്രണയം (closeness=attraction=romantic love), ആകര്‍ഷണം അടുപ്പം=താത്ക്കാലിക പ്രണയം (attractioncloseness=crush) എന്നിങ്ങനെ മൂന്ന് സൂത്രവാക്യങ്ങളാണ് ചരണ്‍ സിങ് വിശദീകരിക്കുന്നത്. ഹിന്ദിയിലാണ് ക്ലാസ്.

പ്രായമേറുന്തോറും ശാരീരികാര്‍ഷണം കുറയുമെന്നും അപ്പോള്‍ ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളായി തീരുന്നുവെന്നും ചരണ്‍ സിങ് പറയുന്നു. അടുപ്പം കുറയുമ്പോഴാണ് പരസ്പരം കലഹിക്കുന്നതെന്നും പറയുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഈ ഘടകങ്ങളില്‍ ഏതെങ്കിലും കുറയുമ്പോള്‍ ബന്ധം അവസാനിപ്പിക്കുമെന്നും ഇന്ത്യയില്‍ അങ്ങനെയല്ലെന്നും ചരണ്‍ സിങ് പറയുന്നത് വീഡിയോയിലുണ്ട്.

 

Read more topics: teacher , suspended, college
English summary
teacher suspended in haryana college
topbanner

More News from this section

Subscribe by Email