Sunday December 16th, 2018 - 12:25:pm
topbanner

തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്: മരണം ഇരുപത്തിനാലായി

RA
 തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്: മരണം ഇരുപത്തിനാലായി

ചെന്നൈ: തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് കനത്ത നാശമാണ് വിതച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ വീശിയ കാറ്റില്‍ വിവിധ ജില്ലകളിലായി ഇതുവരെ 24 പേര്‍ മരിച്ചു. ഇവിടെ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

81,000ല്‍ അധികം പേരെ ഇതിനകംതന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം .തമിഴ്നാടിന്‍റെ വടക്കന്‍ മേഖലയിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. അതേസമയം, തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരള തീരത്ത് എത്തിച്ചേര്‍ന്നു. ഇന്നുമുതല്‍ നവംബര്‍ 20 വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more topics: tamilnadu gaja, strom, death
English summary
tamilnadu gaja strom death
topbanner

More News from this section

Subscribe by Email