Tuesday May 21st, 2019 - 2:21:pm
topbanner
topbanner

ട്യൂഷന്‍ മാസ്റ്റര്‍ ഹോട്ടല്‍ മുറിയിലെത്തിച്ച് പിഡിപ്പിച്ചതായി പരാതി

NewsDesk
ട്യൂഷന്‍ മാസ്റ്റര്‍ ഹോട്ടല്‍ മുറിയിലെത്തിച്ച് പിഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന തമിഴ് യുവതിയെ ട്യൂഷന്‍ മാസ്റ്റര്‍ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച നടന്ന സംഭവത്തില്‍ ന്യൂ അശോക് നഗര്‍ പോലീസ് കേസെടുത്തു.

നോയ്ഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ് യുവതി. ഓപ്പണ്‍ സ്‌കൂള്‍ സമ്പ്രദായത്തില്‍ ബി.കോം. മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായതിനാല്‍ ട്യൂഷനു പോവുന്നുണ്ടായിരുന്നു.

പരിചയമുള്ള ഒരാള്‍ക്ക് അപകടം സംഭവിച്ചുവെന്ന കള്ളം പറഞ്ഞ് ട്യൂഷന്‍ അധ്യാപകനായ മുകേഷ് കുമാര്‍ യുവതിയെ ഗുഡ്ഗാവിലേക്കു കൊണ്ടു പോയി. അവിടെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്. ലഹരിപദാര്‍ഥം നല്‍കി യുവതിയെ മയക്കിക്കിടത്തി പീഡിപ്പിക്കുകയായിരുന്നു.

യുവതി ഞായറാഴ്ച രാവിലെ വീട്ടുകാരോടു വിവരം പറഞ്ഞു. യുവതിയെ ലാല്‍ബഹാദൂര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പീഡനത്തിന് ഇരയായതായി വ്യക്തമായതോടെയാണ് കേസെടുത്തത്.

Read more topics: tamil, woman, rape, teacher, delhi
English summary
tamil woman raped by tution teacher in delhi
topbanner

More News from this section

Subscribe by Email