Thursday November 15th, 2018 - 4:12:am
topbanner

പ്രധാനമന്ത്രിയെ പരിഹസിച്ച് പാട്ട് പാടിയ തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍

Jikku Joseph
പ്രധാനമന്ത്രിയെ പരിഹസിച്ച് പാട്ട് പാടിയ തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍

ചെന്നൈ: കാവേരിപ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകന്‍ കോവനെ (എസ്.ശിവദാസ്) പോലീസ് അറസ്റ്റ് ചെയ്തു. രഥയാത്ര ഗാനത്തിലാണ് കോവന്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പരിഹസിച്ച് പാട്ട് പാടിയത്. ബി.ജെ.പി യുവജന സംഘടന നേതാവിന്റെ പരാതിയിലാണ് കോവനെ അറസ്റ്റ് ചെയ്തത്.

കാവേരി പ്രശ്നത്തില്‍ പ്രതിപക്ഷം ശക്തമാക്കിയ അവസരത്തിലാണ് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി നടത്തിയ രഥയാത്രയില്‍ പങ്കെടുത്ത് കോവന്‍ പാട്ടു പാടിയത്. ഇതു സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തതിനു പിന്നാലെ ബിജെപി യുത്ത് വിംഗ് സെക്രട്ടറി എന്‍. ഗൗതം നല്‍കിയ പരാതിയിലാണ് കോവനെ അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്ചയാണ് ട്രിച്ചിയിലെ വീട്ടിലെത്തി കോവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോവന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചതോടെ വലിയ ബഹളത്തിനിടയാക്കി. കാവേരി നദീജലവിനിയോഗ ബോര്‍ഡ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്.

സദ്ദ്ഗുരു ജഗ്ഗി വാസുദേവ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പാദുകങ്ങള്‍ പൂജിച്ച് ഭരണം നടത്തുന്ന കഥ രാമായണത്തിലുള്ളതാണ്. തമിഴ്നാട്ടിലും അങ്ങനെ ചെരിപ്പുകളാണ് ഭരണം നടത്തുന്നതെന്നായിരുന്നു കോവന്റെ പാട്ടിന്റെ ഉള്ളടക്കം. തമിഴ്നാട് മുഖ്യമന്ത്രി പളദിസ്വാമിയേയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തേയും കോവന്‍ പരിഹസിച്ചിരുന്നു. നേരത്തെ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു നേരെ വിമര്‍ശനം നടത്തിയതിനു കോവന്‍ അറസ്റ്റിലായിരുന്നു.

English summary
tamil singer kovan arrested for song criticising narendra modi rath yatra
topbanner

More News from this section

Subscribe by Email