മുംബൈ: താനുള്‍പ്പെടെയുള്ള ബോളിവുഡിലെ 40ഓളം താരങ്ങളുടെ സുരക്ഷ മുംബൈ പൊലീസ് വെട്ടിച്ചുരുക്കിയത് സ്വാഗതം ചെയ്യുന്നതായി ആമിര്‍ ഖാന്.
ഈ ഉദ്യോഗസ്ഥരെ മുംബൈ നഗരം സംരക്ഷിക്കാന്‍ ഉപയോഗപ്പെടുത്താം. തനിക്ക് സുരക്ഷ നല്കാന് തോന്നുമ്പോള്‍ മുംബൈ പൊലീസിന് അത് ചെയ്യാം. പൊലീസിനെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും ആമിര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
അതേസമയം, വാര്‍ത്ത നിഷേധിച്ച് മുംബൈ പൊലീസ് രംഗത്തെത്തി. നിലവില്‍ സിനിമാ താരങ്ങള്‍ക്ക് നല്കി വരുന്ന വ്യക്തിഗത സുരക്ഷ വെട്ടിക്കുറച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തു.