Monday November 19th, 2018 - 11:19:pm
topbanner

സ്വറ്റ്‌സര്‍ലന്‍ഡിലെ കഫെയില്‍ വെടിവെയ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

NewsDesk
സ്വറ്റ്‌സര്‍ലന്‍ഡിലെ കഫെയില്‍ വെടിവെയ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ കഫെയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ബേസലിലെ കഫേയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

പ്രാദേശിക സമയം രാത്രി 8.15നാണ് സംഭവം. കഫേ 56ലെത്തിയ രണ്ട് അജ്ഞാതര്‍ പ്രകോപനം കൂടാതെ ആളുകള്‍ക്ക് നേരെ വെടിയുതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിന്റെ കാരണം അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും ബേസല്‍ പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളെ അറിയിച്ചു.

പ്രദേശവാസികള്‍ വൈകുന്നേരം ചെലവഴിക്കാന്‍ എത്തുന്ന ചെറിയ കഫേയായിരുന്നു ഇത്. മുന്‍പ് മയക്കുമരുന്ന് കേന്ദ്രങ്ങളുമായി ബന്ധമുള്ള സ്ഥാപനമായിരുന്നു. പിന്നീട് സാധാരണ കഫേ ആക്കി സ്ഥാപന ഉടമ മാറ്റുകയായിരുന്നു.

 

Read more topics: Switzerland, shooting, cafe
English summary
Switzerland: Two persons killed, 1 badly injured after shooting at cafe
topbanner

More News from this section

Subscribe by Email