topbanner
Sunday May 28th, 2017 - 10:25:am
topbanner

സുഷമ സ്വരാജിന്റെ ഇടപെടല്‍; ദേശീയ പതാകയുടെ നിറമുള്ള ചവിട്ടി ആമസോണ്‍ പിന്‍വലിച്ചു

NewsDesk
സുഷമ സ്വരാജിന്റെ ഇടപെടല്‍; ദേശീയ പതാകയുടെ നിറമുള്ള ചവിട്ടി ആമസോണ്‍ പിന്‍വലിച്ചു

വാഷിങ്ടണ്‍: ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടി വില്‍പനയ്ക്ക് വെച്ചതിനെതിരെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ആമസോണ്‍ ലണ്ടന്‍ യൂണിറ്റ് ഇതു പിന്‍വലിച്ചു.

ഉല്‍പ്പന്നം പിന്‍വലിച്ചില്ലെങ്കില്‍ ആമസോണിന്റെ ഒരു ഉദ്യോഗസ്ഥനും ഇന്ത്യന്‍ വീസ നല്‍കില്ലെന്നായിരുന്നു സുഷമ മുന്നറിയിപ്പു നല്‍കിയത്. നിലവിലുള്ളവ പിന്‍വലിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിര്‍മിച്ച ആമസോണ്‍ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു.

ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ചതിന്റെ ചിത്രം സഹിതമായിരുന്നു സുഷമയുടെ ട്വീറ്റ്. ആമസോണ്‍ കമ്പനിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

Read more topics: Sushma Swaraj, Visa, Amazon, India, Flag
English summary
After Sushma Swaraj's Visa Threat, Amazon Drops Indian Flag Doormats
topbanner topbanner

More News from this section

Subscribe by Email