Monday June 18th, 2018 - 3:18:am
topbanner
Breaking News

ദേശീയപതാകയെ അപമാനിച്ച ആമസോണ്‍ മാപ്പ് പറയണം, ഇല്ലെങ്കില്‍ വിസ റദ്ദാക്കും: സുഷമ സ്വരാജ്

Jikku Joseph
ദേശീയപതാകയെ അപമാനിച്ച ആമസോണ്‍ മാപ്പ് പറയണം, ഇല്ലെങ്കില്‍ വിസ റദ്ദാക്കും: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിനോട് മാപ്പ് പറയണമെന്ന് ഇന്ത്യ. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടി ഉണ്ടാക്കി കമ്പോളത്തിലെത്തിച്ച ആമസോണ്‍ നടപടി അതീവ ഗൗരവം നിറഞ്ഞതാണെന്നും ഉടന്‍ തന്നെ മാപ്പ് പറയണമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.



ആമസോണ്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഓരു ആമസോണ്‍ ഉദ്യോഗസ്ഥനും ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്നും സുഷമ പറഞ്ഞു. കമ്പനി ഉദ്യോഗസ്ഥര്‍ക്കായി ഇതിനോടകം നല്‍കിയ വിസകള്‍ റദ്ദാക്കുംമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവാദത്തിനിടയാക്കിയ സാധനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് കമ്പനി നിരുപാധികം മാപ്പു പറയുന്നതുവരെ വിസ നിരോധനം നിലനില്‍ക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

കനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ആമസോണിനോട് വിഷയം ചര്‍ച്ച ചെയ്യാനും സുഷമ സ്വരാജ് ആവശ്യപ്പെട്ടു. കനഡയിലാണ് ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ചവിട്ടികള്‍ ആമസോണ്‍ വിപണിയിലെത്തിച്ചത്. സംഭവത്തില്‍ കാനഡയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

English summary
sushma swaraj warns amazon

More News from this section

Subscribe by Email