topbanner
Saturday July 29th, 2017 - 5:21:pm
topbanner

പാകിസ്താനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതര്‍ ഇന്ന് ദില്ലിയില്‍ തിരിച്ചെത്തും: സുഷമ സ്വരാജ്

Jikku Joseph
പാകിസ്താനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതര്‍ ഇന്ന് ദില്ലിയില്‍ തിരിച്ചെത്തും: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാകിസ്താനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതര്‍ ഇന്ന് ദില്ലിയില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തന്റെ ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. സുഷമ സ്വരാജ് പുരോഹിതരുമായി ഫോണില്‍ സംസാരിച്ചെന്നും ഇരുവരും കുടുംബാംഗങ്ങളുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും സുഷമ അറിയിച്ചു.

ദില്ലി നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യിദ് ആസിഫ് അലി നിസാമിയെയും (80) അനന്തരവന്‍ നസീം അലി നിസാമി എന്നിവരെയാണ് കാണാതയത്. പാക്കിസ്ഥാനിലെ സൂഫി ദേവാലയം സന്ദര്‍ശിക്കാനും ബന്ധുക്കളെ കാണാനും പോയ ഇരുവരെയും ബുധനാഴ്ച്ച മുതലാണ്. ഇന്നലെ സിന്ധ് പ്രവിശ്യയിലെ മൊബൈല്‍ ബന്ധമില്ലാത്ത ഉള്‍ഗ്രാമത്തിലാണ് ഇവരെ കണ്ടെത്തിയത്.

English summary
sushama swaraj says about the missing muslilim priests
topbanner topbanner

More News from this section

Subscribe by Email