Tuesday March 19th, 2019 - 3:41:pm
topbanner
topbanner

തെരഞ്ഞെടുപ്പ് പ്രചരണം പിടിക്കാന്‍ രാഹുല്‍ പ്രിയങ്ക സാരികള്‍; ഹിറ്റ് സാരികളുമായി സൂരത്ത് വ്യാപാരികള്‍

suji
 തെരഞ്ഞെടുപ്പ് പ്രചരണം പിടിക്കാന്‍ രാഹുല്‍ പ്രിയങ്ക സാരികള്‍; ഹിറ്റ് സാരികളുമായി സൂരത്ത് വ്യാപാരികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ മറുവശത്ത് അങ്കക്കച്ച മുറുക്കി കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയെ കൂടി രംഗത്തിറക്കി മത്സരം കടുപ്പിക്കുകയാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് ഭരണം പിടിച്ച കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിന്റെ സഹായത്തോടെ എന്‍ഡിഎ ഭരണം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്.

ഈ ഒരുക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കാന്‍ കഴിയാവുന്ന അവസരങ്ങളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനിയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി സൂരത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതിയ സാരികള്‍ രംഗത്തിറക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരിയാണ് പ്രശസ്തമായ സാരി വിപണിയില്‍ ഇക്കുറി ഇറക്കിയിരിക്കുന്നത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദിയെ പിന്തുണക്കുന്നവരാണ് പ്രധാനമന്ത്രിയുടെ മുഖം ആലേഖനം ചെയ്ത സാരി വിപണിയില്‍ ഇറക്കിയത്. സൂരത്തിലെ സാരി വിപണിയില്‍ നിന്നുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാരികള്‍ എത്തുന്നത്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ നിന്നും തങ്ങളുടെ പ്രചരണായുധം പുറത്തുവിടുന്നത്.

മോദി സാരികള്‍ 2014ല്‍ വന്‍ പ്രചാരം നേടിയിരുന്നു. മാധ്യമ ശ്രദ്ധയില്‍ ഇത് പതിഞ്ഞതോടെ സാരി വന്‍ ഹിറ്റായി. ഇക്കുറി ഈ അവസരം കൈക്കലാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ആവശ്യം അനുസരിച്ച് രാഹുല്‍, പ്രിയങ്ക സാരികള്‍ പ്രിന്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു.

 

Viral News

Read more topics: surat traders,rahul, sarees
English summary
surat traders now print rahul and priyanka gandhi sarees
topbanner

More News from this section

Subscribe by Email