Friday September 21st, 2018 - 4:00:am
topbanner
Breaking News

ഹജ്ജ് കേസ്: പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

Anju NC
ഹജ്ജ് കേസ്: പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹജ്ജ് ക്വോട്ട സംബന്ധിച്ച കേസില്‍ കൃത്യമായ കണക്കുകളോടെ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയ കണക്കും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കേരളം ബോധിപ്പിച്ച സാഹചര്യത്തിലാണ് കോടതി നടപടി.

അതേസമയം, കേരള ഹജ്ജ് കമ്മിറ്റിയുടെ വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി. കേരളത്തിനു മാത്രമായി പ്രത്യേക ഭരണഘടനയില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയില്‍ വാദിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

English summary
supreme court wants new statement in hajj case
topbanner

More News from this section

Subscribe by Email