topbanner
Wednesday September 20th, 2017 - 5:51:am
topbanner

ഈ പൊങ്കലിനും ജെല്ലിക്കെട്ട് ഉണ്ടാവില്ല; വിധി പ്രഖ്യാപനം സുപ്രീംകോടതി മാറ്റിവെച്ചു

NewsDesk
ഈ പൊങ്കലിനും ജെല്ലിക്കെട്ട് ഉണ്ടാവില്ല; വിധി പ്രഖ്യാപനം സുപ്രീംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീംകോടതി നീട്ടിവെച്ചു. പൊങ്കലിനു മുന്‍പായി ഹര്‍ജിയില്‍ തീര്‍പ്പാക്കണമെന്നായിരുന്നു ആവശ്യം.

ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എം.പി. രമണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു തീരുമാനം. വിധി തയ്യാറായിട്ടുണ്ടെങ്കിലും പൊങ്കല്‍ ആഘോഷിക്കുന്ന ശനിയാഴ്ചയ്ക്കു മുന്‍പു പ്രസ്താവിക്കാന്‍ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.

കോടതിയുടെ തീരുമാനം മാറ്റാന്‍ അഭ്യര്‍ഥിക്കുന്നതായും തമിഴ്‌നാട്ടിലെ ഏതൊരാളും ഈ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എഐഎഡിഎംകെ വക്താവ് സി.ആര്‍. സരസ്വതി പ്രതികരിച്ചു. ഇതിനിടെ നിരോധനം മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

2011ല്‍ ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവു 2014ല്‍ സുപ്രീംകോടതി ശരിവച്ചിരുന്നു. നിരോധനം പിന്‍വലിച്ചാല്‍ സുപ്രീംകോടതിവിധിയുടെ ലംഘനമാകുമെന്നായിരുന്നു മൃഗ സംരക്ഷണബോര്‍ഡിന്റെയും മറ്റു സംഘടനകളുടെയും വാദം.

കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജസ്റ്റിസ് ആര്‍.ഭാനുമതി നേരത്തെ പിന്‍മാറിയിരുന്നു. വിഷയത്തില്‍ കേന്ദ്രം തമിഴ്‌നാടിനൊപ്പമാണെന്നും തീരുമാനം സുപ്രീംകോടതിയുടേതാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.

Read more topics: Supreme Court, Jallikattu, Pongal
English summary
Supreme Court turns down plea to revisit Jallikattu ban before Pongal
topbanner topbanner

More News from this section

Subscribe by Email