Thursday July 19th, 2018 - 11:08:am
topbanner

കത്വ ; ഇരയുടെ അഭിഭാഷകയ്ക്കും കുടുംബത്തിനും സുരക്ഷയൊരുക്കാന്‍ ജമ്മു സര്‍ക്കാരിനോട് സുപ്രീം കോടതി

suji
കത്വ ; ഇരയുടെ അഭിഭാഷകയ്ക്കും കുടുംബത്തിനും സുരക്ഷയൊരുക്കാന്‍ ജമ്മു സര്‍ക്കാരിനോട് സുപ്രീം കോടതി

കത്വയില്‍ എട്ടുവയസുകാരി ക്രൂരമായ അക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മു സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഇരയുടെ അഭിഭാഷകയ്ക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി ജമ്മു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പൊലീസുകാരും സര്‍ക്കാരുദ്യോഗസ്ഥരുമടക്കം പ്രതികള്‍ ദിവസങ്ങളോളം കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിനെതിരെ ഹിന്ദു സംഘടനകളില്‍ നിന്ന് അഭിഭാഷക ദീപക് സിംഗ് രജാവത്തിനും കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ജമ്മു സര്‍ക്കാരിന് നോട്ടീസ് അയച്ചത്. തനിക്കെതിരെ ഭീഷണിയുണ്ടെന്ന് അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.

കേസിന്റെ വിചാരണ കശ്മീരിന് പുറത്തുള്ള ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയ്ക്ക് വേണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്.

 

Read more topics: supreme court , asifas advocate
English summary
supreme court order to protect asifas advocate and family
topbanner

More News from this section

Subscribe by Email