Thursday August 22nd, 2019 - 9:18:pm
topbanner
topbanner

ഈ തീക്കളി നിര്‍ത്തിക്കോ; പണക്കാരും, ശക്തിയുള്ളവരും സുപ്രീംകോടതിക്ക് നേരെ നടത്തുന്ന സംഘടിത അക്രമണത്തില്‍ മുന്നറിയിപ്പ്

suji
 ഈ തീക്കളി നിര്‍ത്തിക്കോ; പണക്കാരും, ശക്തിയുള്ളവരും സുപ്രീംകോടതിക്ക് നേരെ നടത്തുന്ന സംഘടിത അക്രമണത്തില്‍ മുന്നറിയിപ്പ്

ജുഡീഷ്യറിക്ക് നേരെയുള്ള സംഘടിതമായ അക്രമണങ്ങളില്‍ തീവ്രമായ വേദന രേഖപ്പെടുത്തി സുപ്രീംകോടതി. രാജ്യത്തെ ധനികരും, ശക്തിയുള്ളവരും കളിക്കുന്നത് തീക്കളിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഓര്‍മ്മിപ്പിക്കാനുള്ള സമയം ആഗതമായെന്നും പരമോന്നത കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ ലൈംഗിക പീഡന ആരോപണത്തില്‍ കുരുക്കാന്‍ ഗൂഢാലോചന നടക്കുന്നതായുള്ള അവകാശവാദങ്ങളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

ചീഫ് ജസ്റ്റിസിനെ കുരുക്കാന്‍ വലിയ തോതില്‍ ഗൂഢാലോചന നടക്കുന്നതായി അവകാശപ്പെട്ട് ഒരു സുപ്രീംകോടതി അഭിഭാഷകന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജുഡീഷ്യറിയെ പരിഗണിക്കുന്ന രീതി വേദനിപ്പിക്കുന്നതാണെന്ന് സ്‌പെഷ്യല്‍ ബെഞ്ച് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി പിന്തുടരുന്ന ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പിടിച്ചുനില്‍പ്പ് അസാധ്യമാണ്, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംഘടിതമായാണ് അക്രമം നടക്കുന്നത്, സ്ഥാപനത്തെ മോശക്കാരായി ചിത്രീകരിക്കാനാണ് സംഘടിതമായി നീക്കങ്ങള്‍ അരങ്ങേറുന്നത്, കോടതി പ്രതികരിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ മുന്‍ ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി വാദിക്കാനും, പത്രസമ്മേളനം നടത്താനും സുപ്രീംകോടതി വക്കീലിന് ഒന്നര കോടി വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍.

 

 

Read more topics: supreme court, judiciary
English summary
supreme court hints at plot to malign judiciary
topbanner

More News from this section

Subscribe by Email