topbanner
Tuesday September 26th, 2017 - 6:23:pm
topbanner

ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് സുപ്രീംകോടതി

rajani v
ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇടക്കാല വിധിയിലൂടെ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഏഴിന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി നല്‍കിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.

English summary
supremcourt order aadhar compalsary
topbanner topbanner

More News from this section

Subscribe by Email