Monday May 21st, 2018 - 12:38:pm
topbanner

വിവിധ സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

rajani
വിവിധ സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സുപ്രീം കോടതി കോമാളി കോടതിയാണോയെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ചോദിച്ചു.തമിഴ്‌നാട്, ഹരിയാന, കേരള, കര്‍ണാടക, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയാണ് കോടതി പേരെടുത്ത് വിമര്‍ശിച്ചത്.

നിര്‍ണ്ണായക വിഷയങ്ങളില്‍ പ്രതികരണം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ മൗനം പാലിക്കുന്നതാണ് സുപ്രീം കോടതിയെ ചൊടിപ്പിക്കുന്നത്. വായു മലിനീകരണം, ഉച്ച ഭക്ഷണ ശുചിത്വം എന്നീ വിഷയങ്ങളിലാണ് കോടതി സംസ്ഥാന സര്‍ക്കാരുകളെ പ്രതികരണം അവശ്യപ്പെട്ടത്.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യങ്ങളുടെ ഗൗരവമറിയില്ലേ? നിങ്ങളെന്താണ് സുപ്രീം കോടതിയെ കളിപ്പിക്കുകയാണോ? ചീഫ് സെക്രട്ടറിമാരെ വിളിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലാകൂ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

 

English summary
supremcourt critized states government

More News from this section

Subscribe by Email