Wednesday July 24th, 2019 - 6:32:am
topbanner
topbanner

പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ഉടന്‍ നല്‍കണം: സുപ്രീം കോടതി

JB
പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ഉടന്‍ നല്‍കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അതികാരമുണ്ടോ എന്ന് സുപ്രീം കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കമ്മീഷന്റെ അധികാര പരിധി അന്വേഷിക്കുമെന്ന് പരാമര്‍ശിച്ചത്.

പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് ഉപദേശ സ്വഭാവത്തിലുള്ള നോട്ടീസ് അയക്കും. തുടര്‍ച്ചയായി ചട്ടം ലംഘിച്ചാല്‍ പരാതി ഫയല്‍ ചെയ്യുമെന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. മതം, ജാതി എന്നിവ അടിസ്ഥാനമാക്കി വോട്ട് ചോദിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷ വൈകിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നാളെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രചാരണം നടത്തുന്ന യോഗി ആദിത്യനാഥിനും മായാവതിക്കുമെതിരെ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ചോദിച്ചു.

 

English summary
suprem court react on election violation
topbanner

More News from this section

Subscribe by Email