Thursday August 22nd, 2019 - 10:17:pm
topbanner
topbanner

രാഹുല്‍ ഗാന്ധിക്ക് വീണ്ടും സുപ്രീം കോടതി നോട്ടീസ്

JB
രാഹുല്‍ ഗാന്ധിക്ക് വീണ്ടും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യ കേസില്‍ നോട്ടീസ്. റഫാല്‍ കേസില്‍ കോടതി പുറപ്പെടുവിച്ച വിധിക്കൊപ്പം കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹെ) എന്ന വാചകം കൂട്ടിച്ചേര്‍ത്ത് പറഞ്ഞതിനെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീം കോടതി രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നത്.ചൊവ്വാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് കോടതി കണക്കിലെടുത്തില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

റഫാല്‍ കേസില്‍ ചില രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സന്ദര്‍ഭത്തില്‍ ചൗക്കിദാര്‍ കള്ളനാണെന്ന് കോടതിയും അംഗീകരിച്ചുവെന്നാണ് വിധി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ അറിയാതെ പറഞ്ഞ് പോയതാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

'ചൗക്കിദാര്‍ ചോര്‍ ഹെ' എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. കഴിഞ്ഞ 18 മാസമായി ഉന്നയിക്കുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മുദ്രാവാക്യം കോടതിയുമായി ചേര്‍ത്ത് പറഞ്ഞതില്‍ തെറ്റ് പറ്റിയിട്ടുണ്ട്. ഇതില്‍ ഖേദം പ്രകടിപ്പിച്ചതായും അത് അംഗീകരിച്ച് കേസ് തീര്‍പ്പാക്കണം എന്നും രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം കേസ് ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാനുള്ള കാരണം അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

English summary
suprem court notice to rahul gandhi
topbanner

More News from this section

Subscribe by Email