Tuesday September 25th, 2018 - 3:25:am
topbanner

സുനന്ദ പുഷ്‌കര്‍ കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

rajani v
സുനന്ദ പുഷ്‌കര്‍ കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി സുനന്ദ പുഷ്‌കര്‍ കേസില്‍ പോലീസിന് ഡല്‍ഹി കോടതിയുടെ രൂക്ഷവിമര്‍ശനം. മരണം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇനിയും എന്താണ് മരണം നടന്ന മുറിയില്‍ നിന്ന് അറിയാന്‍ ബാക്കിയെന്ന് കോടതി ചോദിച്ചു.

മരണം നടന്നത് മുതല്‍ ലീല ഹോട്ടലിലെ 345ആം നമ്പര്‍ മുറി സീല്‍ ചെയതിരിക്കുകയായിരുന്നു. പൊലീസ് കേസന്വേഷണത്തില്‍ ആലസ്യം കാണിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

മൂന്ന് വര്‍ഷത്തിനിടെ അഞ്ച് തവണ മാത്രമാണ് പോലീസ് മുറിയില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പകുതി വെള്ളമുള്ള കുപ്പിയും ചുമരിലേക്ക് എറിഞ്ഞത് പോലെ ചായക്കറയും കണ്ടെത്തിയിരുന്നു.

മരണം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ ഇത്രയും നിര്‍ണായകമായ അന്വേഷണ ഘട്ടം പൂര്‍ത്തിയാക്കാന്‍ ഉണ്ടായ കാലതാമസത്തെ ദില്ലി പാട്യാല കോടതി രൂക്ഷമായി വിമര്‍ശിച്ചു.

English summary
sunanthapushkar death court critized police india
topbanner

More News from this section

Subscribe by Email