Friday July 19th, 2019 - 8:02:pm
topbanner
topbanner

ലോക്സഭാ തെരഞ്ഞെടുപ്പ്; സുമലതയുടെയും നിഖിലിന്റെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത് ദൂരദര്‍ശന് നിര്‍ദേശം

RA
ലോക്സഭാ തെരഞ്ഞെടുപ്പ്; സുമലതയുടെയും നിഖിലിന്റെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത് ദൂരദര്‍ശന് നിര്‍ദേശം

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ ഇക്കുറി താരപോരാട്ടമാണ് നടക്കുന്നത്. കന്നട സിനിമാലോകത്ത് തിളങ്ങിവരുന്ന നടന്‍ നിഖില്‍ ഗൗഡയും മുതിര്‍ന്ന നടി സുമലതയുമാണ് സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മാണ്ഡ്യ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ ദൂരദര്‍ശനില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് റിട്ടേണിങ് ഓഫീസര്‍ എന്‍. മഞ്ജുശ്രീ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, സ്വകാര്യ ടി.വി ചാനലുകളില്‍ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ബാധകമല്ലെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 18നാണ് മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.മുന്‍ മന്ത്രിയും അന്തരിച്ച നടനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. അംബരീഷിനോടുള്ള സ്‌നേഹം ജനങ്ങള്‍ തനിക്കും പകര്‍ന്നു നല്‍കുമെന്നാണ് സുമതലയുടെ പ്രതീക്ഷ.

English summary
sumalatha and nikhil filmd doordarshan
topbanner

More News from this section

Subscribe by Email