Monday November 19th, 2018 - 4:58:pm
topbanner

40 കാരിയായ കാമുകി വാട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്തു; മനംനൊന്ത 20 കാരന്‍ കാമകന്‍ ചെയ്തത്....

rajani v
40 കാരിയായ കാമുകി വാട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്തു; മനംനൊന്ത 20 കാരന്‍ കാമകന്‍ ചെയ്തത്....

ബംഗലുരു: പ്രണയം അസ്ഥിയ്ക്ക് പിടിച്ചാല്‍ അവിടെ പ്രായമോ പദവിയോ ഒക്കെ ഒരു പ്രശ്‌നമേ അല്ല. ഇത് ശരിവയ്ക്കുന്ന വിധത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ബംഗലുരുവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ മലയാളി 40 കാരിയും സ്‌കൂളില്‍ റിസിപ്ഷനിസ്റ്റായ നാട്ടുകാരനായ 20 കാരനും തമ്മിലുള്ള പ്രണയം. സ്‌കൂള്‍ പ്രിന്‍സിപ്പലായ കാമുകി അവഗണിക്കുന്നതില്‍ മനംനൊന്ത് കാമുകന്‍ കൈയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കാമുകന്റെ ആത്മഹത്യാശ്രമത്തോടെയാണ് പ്രണയം എല്ലാവരും അറിഞ്ഞത്. പ്രണയം മൂത്ത് വിവാഹം കഴിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചതോടെയാണ് പണി പാളിയെന്ന് കാമുകിയ്ക്ക് മനസിലായത്. കാമുകന്റെ അതേ പ്രായത്തില്‍ ഒരു മകളുടെ അമ്മ കൂടിയായ പ്രിന്‍സിപ്പല്‍ പയ്യന്റെ ആഗ്രഹം തള്ളിക്കളഞ്ഞു.

കേരളത്തിലെ ഒരു ബിസിനസ്സുകാരന്റെ ഭാര്യയാണ് പ്രിന്‍സിപ്പല്‍. ഭര്‍ത്താവും മകളും മിക്കവാറും ദൂരെയായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിസിപ്ഷനിസ്റ്റ് പയ്യനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അയാളുടെ കൂടെ ബൈക്കില്‍ കറങ്ങാനും ഇടയ്ക്കിടെ ഇടയ്ക്കിടെ വീട്ടില്‍ കൊണ്ടുവരാനുമെല്ലാം പ്രിന്‍സിപ്പലിന് അവസരം കിട്ടിയിരുന്നു.

എന്നാല്‍ വിവാഹത്തിനായി തരുണ്‍ നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങിയതോടെ പ്രിന്‍സിപ്പലിന് ബന്ധം ബാദ്ധ്യതയായി മാറി. ഇതോടെയാണ് പയ്യനുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കിയത്. ഇതോടെ നിരാശനായ പയ്യന്‍ തന്റെ കൈത്തണ്ട മൂന്ന് തവണ മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Read more topics: suicide, attempt, love story
English summary
suicide attempt love story
topbanner

More News from this section

Subscribe by Email