Monday September 24th, 2018 - 9:08:pm
topbanner

ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരേസമയം എഴുതുന്നത് ഇരുകൈകള്‍ കൊണ്ടും

Jikku Joseph
ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരേസമയം എഴുതുന്നത് ഇരുകൈകള്‍ കൊണ്ടും

വലതുകൈ കൊണ്ടും ഇടതുകൈ കൊണ്ടും എഴുതുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇരു കൈകള്‍ കൊണ്ടും എഴുതുന്നവരെ കണ്ടിട്ടുണ്ടോ?. മധ്യപ്രദേശിലെ സിഗ്രോളിയിലുള്ള വീണ വാദിനി പബ്ലിക് സ്‌കൂളിലേക്ക് ഒന്നു ചെന്നാല്‍ ഇത്തരക്കാരെ കാണാന്‍ സാധിക്കും. ഒന്നും രണ്ടുമല്ല, 150 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ ഇരുകൈ കൊണ്ടും ഒരേ സമയം അനായാസം എഴുതുന്നത്. അതും ഒരു പല ഭാഷകളില്‍.

സ്‌കൂള്‍ പ്രിന്‍സിപ്പലും ഇവിടുത്തെ അധ്യാപകനുമായ ബി.പി ശര്‍മ എന്ന മുന്‍സൈനികനാണ് സ്‌കൂളിന്റെ ഈ അപൂര്‍വ നേട്ടത്തിനു പിന്നില്‍. ഇരു കൈ കൊണ്ടും എഴുതാന്‍ സാധിച്ചിരുന്ന ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബി.പി ശര്‍മ എഴുത്തില്‍ രണ്ടു കൈകളുടെയും സാധ്യതകള്‍ വിനിയോഗിച്ചു തുടങ്ങിയത്.

പിന്നീട് അദ്ദേഹം ഈ വിദ്യ തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികളെയും പഠിപ്പിക്കുകയായിരുന്നു. വീണ വാദിനി സ്‌കൂളിലേക്ക് പുതുതായി ഒരു കുട്ടി വന്നാല്‍ ആദ്യം ഏതെങ്കിലും ഒരു കൈ കൊണ്ടു എഴുതിപ്പഠിപ്പിക്കും. ഒരു മാസത്തിനു ശേഷം അടുത്ത കൈയിലേക്കു പേന മാറ്റുകയാണ് ചെയ്യാറ്. അതിനു ശേഷം രണ്ടു കൈകളും ഉപയോഗിച്ചുള്ള എഴുത്തു പരിശീലനം ആരംഭിക്കും. 45 മിനിറ്റ് നീളുന്ന ഒരു ക്ലാസില്‍ എല്ലാ വിദ്യാര്‍ഥികളും 15 മിനിറ്റ് രണ്ടു കൈ കൊണ്ടുമാണ് ഒരേ സമയം എഴുതുന്നത്.

English summary
students from this ambidextrous school can write using both hands together
topbanner

More News from this section

Subscribe by Email