Sunday September 23rd, 2018 - 6:12:am
topbanner

സുഹൃത്തിന്റെ പിറന്നാളോഷത്തിനിടെ മുസ്ലീം സുഹൃത്തിനോട് സംസാരിച്ചു ; പെണ്‍കുട്ടിയ്ക്ക് നേരെ അക്രമം

suji
സുഹൃത്തിന്റെ പിറന്നാളോഷത്തിനിടെ മുസ്ലീം സുഹൃത്തിനോട് സംസാരിച്ചു ; പെണ്‍കുട്ടിയ്ക്ക് നേരെ അക്രമം

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോകവേ മുസ്ലീം സുഹൃത്തുക്കളോട് സംസാരിച്ചത് കണ്ടെന്ന പേരില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. കര്‍ണ്ണാടകത്തിലെ മംഗളൂരുവിലെ മൃഗശാലയില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. പോലീസുകാരുടെ സുരക്ഷയില്‍ പോലും സ്ഥലത്ത് നിന്ന് പുറത്തേക്ക് പോകുന്ന പെണ്‍കുട്ടികളെ ചിലര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

സദാചാര പോലീസിങ് തലവേദന സൃഷ്ടിക്കവേയാണ് പുതിയ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവരെന്ന് പോലീസ് പറയുന്നു. രണ്ട് പെണ്‍കുട്ടികളും, രണ്ട് ആണ്‍കുട്ടികളുമായിരുന്നു കൂട്ടത്തില്‍. ആണ്‍കുട്ടികള്‍ മുസ്ലീം വിഭാഗത്തില്‍ പെടുന്നവരാണ്. ഇതോടെയാണ് ഒരു വിഭാഗം ചോദ്യവുമായി എത്തിയത്.

ക്ലാസ് കട്ട് ചെയ്ത് പിറന്നാള്‍ ആഘോഷിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളെ അഞ്ചംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അക്രമി സംഘത്തെ പിടികൂടി. ഇതിനിടെ സംഘടിച്ചെത്തിയ ആളുകള്‍ പെണ്‍കുട്ടികളെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

Read more topics: students, attack , muslim
English summary
students attacked who talked muslim friend in mangalore
topbanner

More News from this section

Subscribe by Email