Wednesday November 14th, 2018 - 12:48:pm
topbanner

ഉത്തരക്കടലാസില്‍ പ്രണയ ലേഖനവും പണവും കണ്ടുഞെട്ടി അധ്യാപകര്‍

NewsDesk
ഉത്തരക്കടലാസില്‍ പ്രണയ ലേഖനവും പണവും കണ്ടുഞെട്ടി അധ്യാപകര്‍

ലഖ്‌നൗ: പരീക്ഷയുടെ ഉത്തരക്കടലാസുകളില്‍ കുസൃതിയൊപ്പിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ പരീക്ഷാ പേപ്പറില്‍ പ്രണയ ലേഖനവും പണവുമെല്ലാ കണ്ട് അമ്പരന്നിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ അധ്യാകര്‍.

പൊതു പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെയാണ് അധ്യാപകര്‍ക്ക് പാസ്സാക്കിത്തരണമെന്ന് അപേക്ഷിച്ചു കാണ്ടുള്ള ഉത്തരകടലാസ്സുകള്‍ ലഭിച്ചത്.

'സര്‍ ഹൈസ്‌ക്കൂള്‍ വരെ ഞാന്‍ നന്നായി പഠിച്ചിരുന്നു പക്ഷെ എന്റെ പ്രണയം എന്നെ പഠിപ്പില്‍നിന്ന് വ്യതിചലിപ്പിച്ചു'. എന്നാണ് ഒരു വിരുതന്‍ എഴുതിയത്. ഐ ലവ് മൈ പൂജ എന്നും ലവ് ചിഹ്നവും ഒരു അമ്പും അതിനു മുകളിലൂടെ വരച്ചു കൊടുത്തു.

പ്രാരാബ്ധങ്ങള്‍ മൂലവും പ്രണയം മൂലവും നന്നായി പഠിക്കാന്‍ സാധിച്ചില്ലെന്ന കുറ്റസമ്മതം നത്തുന്ന കുറിപ്പുകളായിരുന്നു പല ഉത്തരകടലാസ്സുകളില്‍ നിന്നും ലഭിച്ചത്. കൈക്കൂലിയെന്നോണം നൂറിന്റെ നോട്ടുകളും ഉത്തരകടലാസ്സിനുള്ളില്‍ പലരും ഒളിപ്പിച്ചുവെച്ചിരുന്നു. എന്നാല്‍, ഇത്തരം എഴുത്തുകള്‍ എഴുതിയെന്ന് കരുതി ആര്‍ക്കും മാര്‍ക്ക് നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

English summary
Up Board 12th Student Wrote Love Letter In Chemistry Exam
topbanner

More News from this section

Subscribe by Email