Sunday February 17th, 2019 - 9:39:am
topbanner

ക്ലാസ്സില്‍ വൈകി എത്തിയതിന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അവശനാക്കി

akhila
 ക്ലാസ്സില്‍ വൈകി എത്തിയതിന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; വിദ്യാര്‍ത്ഥിയെ  മര്‍ദ്ദിച്ച് അവശനാക്കി

ജയ്പൂര്‍: ക്ലാസ്സില്‍ വൈകി എത്തിയതിനെ തുടര്‍ന്ന് അധ്യാപകന്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. സഹപാഠികള്‍ക്ക് മുന്നില്‍ വെച്ചാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അവശനാക്കിയത്. രാജസ്ഥാനിലെ ഡീഡ്വാന ഗ്രാമത്തില്‍ ഉള്ള സ്വാമി വിവേകാനന്ദ മോഡല്‍ സ്‌കൂളിലാണ് സംഭവം നടന്നത്.

സ്‌കൂളിലെ ഫിസിക്കല്‍ അധ്യാപകനായ ജയ്റാം മീനയാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. അധ്യാപകന്‍ കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ക്ലാസ്സ് മുറിക്കുള്ളില്‍ അധ്യാപകന്‍ മര്‍ദ്ദിക്കുകയും ഇത് നോക്കിയിരിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം. വൈകി ക്ലാസ്സില്‍ എത്തിയതു കൊണ്ടാണ് അധ്യാപകന്‍ ഉപദ്രവിച്ചതെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'എന്തു കൊണ്ടാണ് വൈകി എന്ന് ചോദിച്ചതിന് പിന്നാലെ അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു, തുടര്‍ന്ന് ബോധം കെട്ട് വീഴുകയും, ആശുപത്രിയില്‍ സുഹൃത്തുക്കള്‍ കൊണ്ട് പോയതെന്നുമാണ്' വിദ്യാര്‍ത്ഥി പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ലാല്‍സേട്ട് പോലിസ് സ്റ്റേഷന്‍ ഓഫിസര്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞു.

 

Viral News

Read more topics: student, punishment, teacher
English summary
student wintnessd crule punishment from the teacher for late in the class
topbanner

More News from this section

Subscribe by Email