Thursday November 15th, 2018 - 5:53:am
topbanner

കണക്ക് തെറ്റിച്ചു ; എട്ടു വയസ്സുകാരന്റെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി

suji
കണക്ക് തെറ്റിച്ചു ; എട്ടു വയസ്സുകാരന്റെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി

കണക്കു തെറ്റിച്ച വിദ്യാര്‍ത്ഥിയോട് അധ്യാപകന്റെ ക്രൂരത. എട്ടുവയസ്സുകാരന്റെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കര്‍ജാത് ജില്ല പരിഷത്ത് സ്‌കൂളിലാണ് സംഭവം. രണ്ടാം ക്ലാസുകാരനായ റോഹന്‍ ഡി ജാഞ്ചിരെയാണ് അധ്യാപകന്‍ ചന്ദ്രകാന്ത് സോപാന്‍ ഷിന്‍ഡെയുടെ ക്രൂരതയ്ക്ക് ഇരയായത്. തുടര്‍ന്ന് കുട്ടിയുടെ ശ്വാസ നാളിയ്ക്കും അന്നനാളിയ്ക്കും കാര്യമായ ക്ഷതമേറ്റു. സംസാരിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയുടെ കഴുത്തില്‍ നിന്ന് രക്തം ചീറ്റിയതായും കടുത്ത വേദനയെ തുടര്‍ന്ന് കുട്ടി ക്ലാസ് റൂമില്‍ കുഴഞ്ഞ് വീണ് പുളഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. മറ്റു കുട്ടികള്‍ ഭയന്ന് ക്ലാസില്‍ നിന്ന് നിലവിളിച്ച് പുറത്തേക്കോടി. സംഭവമറിഞ്ഞ് എത്തിയ മറ്റ് അധ്യാപകര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ മൊഴിയെടുത്ത ശേഷം വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Read more topics: student, teacher, stick
English summary
student who stabbed with stick in throat in critical
topbanner

More News from this section

Subscribe by Email