Friday August 17th, 2018 - 5:47:am
topbanner

സഹപാഠികള്‍ മൂത്രം കുടിപ്പിച്ചത് പരാതിപ്പെട്ടതിന് അധ്യാപകന്‍ ശിക്ഷിച്ചു; ദളിത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

akhila
സഹപാഠികള്‍ മൂത്രം കുടിപ്പിച്ചത് പരാതിപ്പെട്ടതിന് അധ്യാപകന്‍ ശിക്ഷിച്ചു;  ദളിത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

ജലന്ധര്‍: പഞ്ചാബില്‍ സഹപാഠികള്‍ മൂത്രം കുടിപ്പിച്ചത് പരാതിപ്പെട്ടതിന് അധ്യാപകന്‍ ശിക്ഷിച്ചു. തുടര്‍ന്ന് ദളിത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീടിനുമുകളില്‍ നിന്നും താഴെക്കു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനുമുമ്പും സഹപാഠികള്‍ കുട്ടിയുടെ വാട്ടര്‍ബോട്ടിലില്‍ മൂത്രം ഒഴിക്കുകയും ഇത് കുടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം അധ്യാപകനായ ശ്രിഖി ശര്‍മയോട് കുട്ടി പറഞ്ഞപ്പോള്‍ ശകാരിക്കുകയാണ് ഉണ്ടായതെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതായി അവര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Read more topics: student, suicide
English summary
student tried to suicide
topbanner

More News from this section

Subscribe by Email