Wednesday October 24th, 2018 - 2:39:am
topbanner
Breaking News

ഗുരുവായൂര്‍ കൊലപാതകം ചര്‍ച്ച ചെയ്ത യുവാവിന് എകെ 47 ചൂണ്ടി വീഡിയോ കോളിലൂടെ വധഭീഷണി

suji
ഗുരുവായൂര്‍ കൊലപാതകം ചര്‍ച്ച ചെയ്ത യുവാവിന് എകെ 47 ചൂണ്ടി വീഡിയോ കോളിലൂടെ വധഭീഷണി

വീഡിയോ കോളിലൂടെ എ കെ 47 ചൂണ്ടി വിദ്യാര്‍ത്ഥിയ്ക്ക് നേരെ വധ ഭീഷണി.കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നെന്മേനി ആനന്ദ് മരിച്ച വിഷയത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിനാണ് വധ ഭീഷണി. മൂന്നു യുവാക്കള്‍ വീഡിയോ കോളില്‍ എകെ 47 ചൂണ്ടിയാണ് ഭീഷണി മുഴക്കിയത് .നോയിഡയിലെ അമിത് സിംഗ് എന്ന യുവാവിനെയാണ് ഭീഷണിപ്പെടുത്തിയത് .ഗുരൂവായൂര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.'

കമ്മ്യൂണിസവും ജിഹാദും എന്ന് അമിത് വാര്‍ത്തയ്ക്ക് കമന്റ് ചെയ്തിരുന്നു.സംഭവത്തില്‍ പ്രധാനമന്ത്രിയ്ക്കും യോഗി ആദിത്യനാഥിനും ട്വിറ്ററിലൂടെ പരാതി നല്‍കി. എംഡി എയ്മന്‍ എന്ന ഐഡിയിലാണ് അമിത് സിംഗിന് വീഡിയോ കോള്‍ വന്നത് . പിന്നീട് രണ്ടു പേര്‍ കൂടി വീഡിയോയില്‍ വന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് പോലീസിന് നല്‍കിയിട്ടുണ്ട് .ഓള്‍ ഇന്ത്യ മുസ്ലീം മജ്വിസ് ഇത്തിഹാദ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരാണെന്നാണ് അവരുടെ അവകാശ വാദം.പോലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച ഉച്ചയോടെയാണ് ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് വെട്ടേറ്റ് മരിച്ചത്.നാലു വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു.കാറിലെത്തിയ സംഘം ആനന്ദിനെ അക്രമിക്കുകയായിരുന്നു.

English summary
student recieved death threat after comment on guruvayoor rss worker death
topbanner

More News from this section

Subscribe by Email