Wednesday November 21st, 2018 - 11:41:pm
topbanner

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു

akhila
വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു

ആന്ധ്രാപ്രദേശ്: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. രണ്ട് വര്‍ഷമായി ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് അധ്യാപകനായ നാല്‍പത് വയസ്സുള്ള രാംബാബുവിനെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. അധ്യാപകനെ ആന്ധ്രാപ്രദേശിലെ തെക്ക് ഗോദാവരി ജില്ലയിലെ എലുരു പട്ടണത്തിലൂടെയാണ് നഗ്നനാക്കി നടത്തിയത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ അധ്യപകന്‍ മരുന്നുകള്‍ നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് രാംബാബുവിനെ മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തിയത്. പിന്നീട് പോലീസില്‍ ഏല്‍പ്പിച്ച ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.

 

Read more topics: student, raped, teacher
English summary
student raped the teacher was naked and walked through the street
topbanner

More News from this section

Subscribe by Email