Saturday September 22nd, 2018 - 4:46:pm
topbanner

അധ്യാപികയുടെ പീഡനം; കുറിപ്പെഴുതിവെച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

NewsDesk
അധ്യാപികയുടെ പീഡനം; കുറിപ്പെഴുതിവെച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ഗോരഖ്പുര്‍: അധ്യാപിക ക്രൂരമായി ശിക്ഷിക്കുകയും മാനസികമായി പീഡിപ്പിച്ചെന്നും എഴുതിവെച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. യുപിയിലെ ഗോരഖ്പുരിലെ സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് വിഷം കഴിച്ച് മരിച്ചത്.

ഇനി ആരെയും ക്രൂരമായി ശിക്ഷിക്കരുതെന്ന് കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്.

സെപ്റ്റംബര്‍ 15ന് കുട്ടി പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ പോയി വന്നതു മുതല്‍ അസ്വസ്ഥനായിരുന്നു. കുട്ടിയെ അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതിരെ സ്‌കൂളിന് പരാതി നല്‍കിയിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു.

സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും ഇവര്‍ പോലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Class 5 student of Gorakhpur school commits suicide
topbanner

More News from this section

Subscribe by Email