Friday February 22nd, 2019 - 10:01:am
topbanner

മരിക്കും മുമ്പ് അവള്‍ സഹോദരന് സന്ദേശമയച്ചു ..ഐവില്‍ മിസ് യു

suji
മരിക്കും മുമ്പ് അവള്‍ സഹോദരന് സന്ദേശമയച്ചു ..ഐവില്‍ മിസ് യു

സത്യഭാമ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം.ഹൈദരാബാദ് സ്വദേശിനിയായ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി രാഗമോണികയാണ് ആത്മഹത്യ ചെയ്തത്.പരീക്ഷയില്‍ കോപ്പിയടിച്ച് പിടികൂടിയതിനെ തുടര്‍ന്നാണ് മരിച്ചത് .മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിന് തീയിട്ടിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്‍ രാഗേഷ് റെഡ്ഡിയും ഇതേ സര്‍വകലാശാലയിലാണ് പഠിക്കുന്നത്.പരീക്ഷയില്‍ കോപ്പിയടിച്ചെന്ന പേരില്‍ ഐഡികാര്‍ഡ് പിടിച്ചെടുക്കുകയും ക്ലാസില്‍ നിന്ന് പുറത്തേക്ക് അയച്ചെന്നും റെഡ്ഡി പറഞ്ഞു.അതിന് ശേഷം സഹോദരിയെ കണ്ടിട്ടില്ലെന്നും സഹോദരന്‍ പറയുന്നു.
സഹോദരി ഹോസ്റ്റലില്‍ തൂങ്ങി മരിക്കുകയായിരുന്നു.ആശുപത്രിയിലെക്ക് എത്തിച്ചെങ്കിലും രണ്ടു മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചു.                                                                                                                                                                          
മരിക്കും മുമ്പ് സഹോദരന് മെസേജ് അയച്ചു.ഐ ലവ് യു ,ഐവില്‍ മിസ് യു.. എന്ന് .പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മെസേജ് കണ്ടത് .പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി.

Viral News

Read more topics: student ,suicide
English summary
student message brother before suicide
topbanner

More News from this section

Subscribe by Email