Sunday November 18th, 2018 - 10:38:pm
topbanner

ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

NewsDesk
ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

നോയിഡ: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ആക്രമണത്തിനിരയായത്.

ഏപ്രില്‍ 18 നായിരുന്നു സംഭവം. സ്‌കൂള്‍ ബസ് പോയതിനെ തുടര്‍ന്ന് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം പെണ്‍കുട്ടിയുടെ ബന്ധുവും മറ്റു രണ്ടുപേരും ഒരു കാറിലെത്തി വീട്ടില്‍ ഇറക്കിവിടാമെന്ന് വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടി ഇവര്‍ക്കൊപ്പം കാറില്‍ കയറി. പിന്നീട്‌വാഹനത്തിലുണ്ടായിരുന്നു മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

വായില്‍ തുണി തിരുകിവച്ചതിനു ശേഷമായിരുന്നു ഉപദ്രവം. തുടര്‍ന്ന് ബോധം പോകാനുള്ള മരുന്നു കലര്‍ത്തിയ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു.

പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് രാത്രി രണ്ടുമണിയോടെ. ഗാല്‍ഗോഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിക്കു സമീപത്തെ ആളൊഴിഞ്ഞ റോഡില്‍നിന്നാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.

Read more topics: student, rape, Greater Noida
English summary
Class 11 student gang-raped in Greater Noida
topbanner

More News from this section

Subscribe by Email