Wednesday November 14th, 2018 - 12:17:am
topbanner

സ്‌കൂളില്‍ നിന്നും നല്‍കിയ വിറ്റാമിന്‍ ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു

NewsDesk
സ്‌കൂളില്‍ നിന്നും നല്‍കിയ വിറ്റാമിന്‍ ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു

ന്യൂഡല്‍ഹി: സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് കഴിക്കാനായി നല്‍കിയ അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ച വിദ്യാര്‍ഥിനി മരിച്ചു. ഡല്‍ഹി വാസ്പൂര്‍ സര്‍വോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

മെയ് നാലിനാണ് വിദ്യാര്‍ഥികള്‍ക്ക് ഗുളിക കഴിക്കാനായി നല്‍കിയതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കഴിച്ച പെണ്‍കുട്ടി അടുത്ത ദിവസം ശരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ആദ്യം പ്രദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഹിന്ദുറാവു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതേസമയം പെണ്‍കുട്ടിക്ക് ആര്‍ത്തവ സംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ലേബി സജീന്ദ്രന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ; ഇല്ലെങ്കില്‍ ഇനി വാര്‍ത്തയുമായി വരാതിരിക്കൂ

സഹോദരി ഹിന്ദി സംസാരിക്കും; ജിഷയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല

English summary
Class 9 student dies after taking iron tablet at Delhi school
topbanner

More News from this section

Subscribe by Email