Sunday August 19th, 2018 - 1:29:am
topbanner

ഉച്ച ഭക്ഷണം മോശമായെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ക്രുരമര്‍ദ്ദനം

Jikku Joseph
ഉച്ച ഭക്ഷണം മോശമായെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ക്രുരമര്‍ദ്ദനം

ഡെറാഡൂണ്‍: സ്‌കൂളിലെ ഉച്ച ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മര്‍ദ്ദിച്ച് അവശനാക്കിയതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഞ്ചാം ക്ലാസുകാരന്‍ രാഹുലിനെ (11) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് രാഹുല്‍ പ്രിന്‍സിപ്പലായ നസ്‌റിന്‍ ഭാനുവിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ കോപം കൊണ്ട പ്രിന്‍സിപ്പല്‍ രാഹുലിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റ രാഹുലിനെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ രാഹുലസിന്റെ അച്ഛന്‍ ധര്‍മ്മേന്ദ്ര പാസ്വാന്‍ പ്രിന്‍സിപ്പാളിനെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി. രാഹുല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുലിന്റെ ബന്ധുക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ സസ്‌പെന്റ് ചെയ്തു.

English summary
student complains about poor quality of mid-day meal, thrashed by principal, loses consciousness
topbanner

More News from this section

Subscribe by Email