Monday June 18th, 2018 - 2:53:pm
topbanner
Breaking News

'ന്യൂ ജെന്‍' രീതിയില്‍ മുടിവെട്ടിയതിന് പിതാവിന്റെ ശാസന; വിദ്യാര്‍ഥി ജീവനൊടുക്കി

akhila
'ന്യൂ ജെന്‍' രീതിയില്‍ മുടിവെട്ടിയതിന് പിതാവിന്റെ ശാസന; വിദ്യാര്‍ഥി ജീവനൊടുക്കി

തിരുപ്പൂര്‍: 'ന്യൂ ജെന്‍' രീതിയില്‍ മുടിവെട്ടിയതിന് പിതാവ് ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കി. തിരുപ്പൂര്‍ ശോലിപാളയം സ്വദേശി സുരേഷിന്റെ മകന്‍ നവീന്‍കുമാര്‍ (15) ആണു മരിച്ചത്. 'ന്യൂ ജെന്‍' രീതിയില്‍ മുടിവെട്ടുന്നതിനെതിരെ പിതാവ് നേരത്തെയും താക്കീത് നല്‍കിയിരുന്നു. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് മുടിവെട്ടാന്‍ പോയ നവീന്‍ തന്നെ അനുസരിച്ചില്ലെന്നു കണ്ടു സുരേഷ് വീണ്ടും ശാസിച്ചു.

സ്‌കൂളില്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ അനുവദിക്കില്ലെന്നു പറഞ്ഞു മകനെയും കൂട്ടി തിരികെ ബാര്‍ബര്‍ ഷോപ്പിലെത്തി മുടി സാധാരണ രീതിയില്‍ വെട്ടുകയും ചെയ്യതു. തുടര്‍ന്ന് ദു:ഖിതനായി കാണപ്പെട്ട നവീന്‍കുമാറിനെ രാത്രിയില്‍ വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വേലംപാളയം പൊലീസ് കേസെടുത്തു.

Read more topics: student, suicide, hair style
English summary
student commits suicide for not allowing new gen hair style

More News from this section

Subscribe by Email