Sunday September 23rd, 2018 - 2:07:pm
topbanner

28 ന് ബന്ദിന് ആഹ്വാനം

AN
28 ന് ബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ നവംബര്‍ 28 ന് രാജ്യവ്യാപകമായി ഭാരത ബന്ദിന് ആഹ്വാനം ചെയ്തു. 13 പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. നവംബര്‍ 28ന് രാജ്യ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടതുപാര്‍ട്ടികള്‍ നേരത്തേ തീരുമാനിച്ചിരുന്നു.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം നടന്നിരുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം 200 ഓളം പ്രതിപക്ഷ എം.പിമാരാണ്'ഒറ്റവരി'ധര്‍ണയില്‍ പെങ്കടുത്തത്. ബി.ജെ.പി യെ പിന്തുണച്ചിരുന്ന എ.ഐ.എ.ഡി.എം.കെയും പ്രതിഷേധത്തിനുണ്ടായിരുന്നു.

.

 

Read more topics: strike, note ban, november 28
English summary
strike on november 28
topbanner

More News from this section

Subscribe by Email