Thursday November 15th, 2018 - 12:03:pm
topbanner

അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

rajani v
അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ടൈംസ് നൗവിന്റെ എസ്‌ക്ലുസീവ് മോഷ്ടിച്ചുവെന്ന കേസില്‍ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്.അര്‍ണബ് ഗോസ്വാമിക്കും മാധ്യമപ്രവര്‍ത്തകയായ പ്രമാ ശ്രീദേവിക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇരുവരും ടൈംസ് നൗവില്‍ ജോലി ചെയ്തിരുന്നവരാണ്. തങ്ങളുടെ ചാനലില്‍ ആയിരുന്നപ്പോള്‍ പകര്‍ത്തിയ സുനന്ദ പുഷ്‌കര്‍ വാര്‍ത്തയും ലാലു പ്രസാദ് വാര്‍ത്തയും അര്‍ണബ് മോഷ്ടിച്ചുവെന്നാണ് ടൈംസിന്റെ ആരോപണം.കേസില്‍ തൊഴിലാളി തൊഴിലുടമയോടുള്ള രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കണമെന്നും കരാര്‍ ലംഘിക്കരുതെന്നും കോടതി നിരീക്ഷിച്ചു.

 

 

 

Read more topics: story, stolen case, arnab goswami
English summary
story stolen case aganist arnab goswami
topbanner

More News from this section

Subscribe by Email