Thursday November 15th, 2018 - 12:08:am
topbanner

മനുഷ്യനെ കൊന്നപ്പോള്‍ രക്ഷപ്പെട്ടു; മൃഗത്തെ കൊന്നപ്പോള്‍ കുടുങ്ങി; സല്‍മാന് വേണ്ടി ഒരുപാട് കരയേണ്ട

suji
മനുഷ്യനെ കൊന്നപ്പോള്‍ രക്ഷപ്പെട്ടു; മൃഗത്തെ കൊന്നപ്പോള്‍ കുടുങ്ങി; സല്‍മാന് വേണ്ടി ഒരുപാട് കരയേണ്ട

സല്‍മാന്‍ ഖാന്റെ ജീവിതം ഒരു പാഠമാണ്. പ്രായശ്ചിത്തം കൊണ്ട് മാത്രം കാര്യമില്ലെന്ന പാഠം. എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന വസ്തുത ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ അവസ്ഥ. 2002ല്‍ വഴിയരികില്‍ കിടന്നുറങ്ങിയ വീടില്ലാത്ത മനുഷ്യനെ കാര്‍ കയറ്റി കൊന്ന കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട താരം ഒടുവില്‍ കുടുങ്ങുന്നത് കൃഷ്ണമൃഗത്തെ കൊന്ന കേസിലും.

മനുഷ്യനെ കൊന്ന സംഭവത്തില്‍ രക്ഷപ്പെട്ടെങ്കിലും മൃഗത്തെ കൊന്നപ്പോള്‍ കുടുങ്ങിയെന്ന വൈരുധ്യവും ഈ സംഭവത്തിലുണ്ട്. സഞ്ജയ് ദത്തിനെ കണ്ടുവളര്‍ന്ന സല്‍മാന്റെ പോക്കും ആ വഴിക്കായിരുന്നു. ഹിന്ദിയിലെ യുവതാരമായി പിന്നീട് സാധാരണക്കാരുടെ താരവും, കാമുകിമാരെ മര്‍ദ്ദിക്കാനും മടിയില്ലാത്ത വ്യക്തിയും, ഹീറോയുമായി വളര്‍ന്ന സല്‍മാന്‍ ഖാന് വന്‍ ആരാധകവൃന്ദമുണ്ട്. ബോക്‌സ് ഓഫീസില്‍ കോടികളുടെ കഥ മാത്രം പറയുന്ന പണക്കിലുക്കവുമുണ്ട്.

ബോളിവുഡിലെ പ്രമുഖ എഴുത്തുകാരന്റെ മകനായി വളര്‍ന്ന സല്‍മാന്‍ ഖാന്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്. പക്ഷെ 2007ല്‍ കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ ആറ് ദിവസവും, 2002ല്‍ ഒരു മനുഷ്യനെ കാര്‍ കയറ്റി കൊന്ന സംഭവത്തില്‍ 17 ദിവസവും താരം ജയിലിലെത്തി. കാറപകടം നടന്ന സംഭവത്തില്‍ 24 വയസ്സുകാരനായ പോലീസ് ബോഡിഗാര്‍ഡ് രവീന്ദ്ര പാട്ടീല്‍ താരത്തിനെതിരെ മൊഴി നല്‍കിയിരുന്നു.

പക്ഷെ മൊഴി മാറ്റിയതിന്റെ പേരില്‍ പോലീസ് സേനയില്‍ നിന്നും പുറത്താക്കപ്പെട്ട പാട്ടീല്‍ ഒടുവില്‍ ക്ഷയരോഗം ബാധിച്ച് ദാരുണമായ അന്ത്യത്തിലേക്ക് പോയിരുന്നു. വാഹനം ഓടിച്ചിരുന്നത് താനല്ലെന്നും അപകടത്തിന് ശേഷം ഡ്രൈവര്‍ സീറ്റിലൂടെ ഇറങ്ങിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്തായാലും മൃഗത്തെ കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരും. പക്ഷെ ആ ഓര്‍മ്മപ്പെടുത്തല്‍ ബാക്കിയാകും, എന്നും.

 

Read more topics: salman khan, jail, case
English summary
stop crying for salman khan
topbanner

More News from this section

Subscribe by Email