Monday August 20th, 2018 - 9:12:am
topbanner

പ്രണയദിന ആഘോഷങ്ങള്‍ വേണ്ട: മുന്നറിയിപ്പു നല്‍കി ലക്‌നൗ യൂണിവേഴ്‌സിറ്റി

Anju NC
പ്രണയദിന ആഘോഷങ്ങള്‍ വേണ്ട: മുന്നറിയിപ്പു നല്‍കി ലക്‌നൗ യൂണിവേഴ്‌സിറ്റി

ലക്‌നൗ: ലോകമെങ്ങും വാലന്റൈന്‍സ് ദിനമാഘോഷിക്കുന്ന ഫെബ്രുവരി 14ന് ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ മുഴുവന്‍ സങ്കടത്തിലാണ്. പ്രണയദിനത്തില്‍ ക്യാമ്പസില്‍ പ്രവേശിക്കരുതെന്നും പാശ്ചാത്യ സംസ്‌കാരമാണെന്നും ആഘോഷങ്ങള്‍ ക്യാമ്പസില്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികളോട് യൂണിവേഴ്‌സിറ്റി മുന്നറിയിപ്പു നല്‍കി. അന്നേ ദിവസം ഏതെങ്കിലും വിദ്യാര്‍ഥികള്‍ ക്യാമ്പസുകളില്‍ ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. സര്‍വകലാശാലയുടെ അല്‍പ്പത്തരമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് വിദ്യാര്‍ഥികളിലൊരാള്‍ പ്രതികരിച്ചു. വിദ്യാര്‍ഥികള്‍ കോളേജ് ക്യാമ്പസില്‍ കയറിയില്ലെങ്കില്‍ മറ്റാര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നതെന്നും മറ്റൊരു വിദ്യാര്‍ഥി പ്രതികരിച്ചു.

യൂണിവേഴ്സിറ്റി അധികൃതര്‍ സദാചാര പൊലീസ് ചമയുകയാണെന്നും തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ യൂണിവേഴ്സിറ്റിക്ക് അവകാശമില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും സര്‍വകലാശാല സമാനമായ ഉത്തരവിറക്കിയിരുന്നു. പ്രണയദിനത്തില്‍ സമ്മാനങ്ങളും പൂക്കളുമായി ആരും കോളേജില്‍ വരരുതെന്നും അത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമമായി പരിഗണിക്കുമെന്നുമായിരുന്നു സര്‍വകലാശാല ഉത്തരവിറക്കിയത്.

English summary
stay away on valentines day: lucknow university
topbanner

More News from this section

Subscribe by Email