Sunday November 18th, 2018 - 2:29:pm
topbanner

ശ്രുതി വിവാഹിതയാണെന്ന് റിപ്പോര്‍ട്ട് ; സത്യം പുറത്ത് വന്നത് അര്‍ജുനെതിരെ പരാതി നല്‍കിയ ശേഷം

suji
ശ്രുതി വിവാഹിതയാണെന്ന് റിപ്പോര്‍ട്ട് ; സത്യം പുറത്ത് വന്നത് അര്‍ജുനെതിരെ പരാതി നല്‍കിയ ശേഷം

നടന്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയില്‍ വ്യക്തി വിവരങ്ങള്‍ നല്‍കിയതില്‍ വിവാഹിത എന്നു രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശ്രുതി വിവാഹിതയാണെന്ന വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല. സോഷ്യല്‍മീഡിയയില്‍ ഇതു സംബന്ധിച്ച് മുമ്പ് പ്രചരണം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നിരസിച്ച് നടി രംഗത്ത് വന്നതോടെ വിവാദം അവസാനിക്കുകയായിരുന്നു. വാര്‍ത്ത സത്യമല്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എല്ലാവരോടും തുറന്നുപറയുമെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.

അര്‍ജുനെതിരെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മീ ടു ക്യാമ്പയിന്റെ ഭാഗമായാണ് ശ്രുതി അര്‍ജുനെതിരെ രംഗത്ത് വന്നത്. സിനിമാ സെറ്റില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. ആരോപണം നിഷേധിച്ച അര്‍ജുന്‍ ശ്രുതിയ്‌ക്കെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. ബംഗളൂരു സിറ്റി സിവിന്‍ കോടതിയിലാണ് നടന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ശ്രുതി അര്‍ജുനെതിരെ പോലീസില്‍ പരാതി നല്‍കി. ലൈംഗീക ആരോപണ പരാതിയില്‍ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് .

Read more topics: sruthy,marriage, arjun
English summary
sruthy hide her marriage till filed case against arjun
topbanner

More News from this section

Subscribe by Email