Tuesday November 20th, 2018 - 7:21:pm
topbanner

യമുനാ തീരത്തെ സമ്മേളനം; ശ്രീ ശ്രീ രവിശങ്കര്‍ 120 കോടി രൂപ പിഴ നല്‍കേണ്ടിവരും

NewsDesk
യമുനാ തീരത്തെ സമ്മേളനം; ശ്രീ ശ്രീ രവിശങ്കര്‍ 120 കോടി രൂപ പിഴ നല്‍കേണ്ടിവരും

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ യമുനാ തീരത്ത് സമ്മേളനം സംഘടിപ്പിച്ചാല്‍ 120 കോടിയോളം രൂപ പിഴയായി നല്‍കേണ്ടിവരുമെന്ന് കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്.

നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നതും നദി മലിനമാക്കുന്നതുമാണ് സമ്മേളനമെന്ന് ഇവിടം സന്ദര്‍ശിച്ച ഗ്രീന്‍ െ്രെടബ്യൂണലിന്റെ നാലംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സമ്മേളനം കഴിയുന്നതോടെ അവശേഷിക്കുന്ന മാലിന്യം നീക്കംചെയ്യാന്‍മാത്രം ഒരുവര്‍ഷം പ്രയത്‌നിക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൂടാതെ, സമ്മേളനത്തിനുവേണ്ടി നദീതീരത്ത് നിര്‍മിക്കുന്ന താല്‍ക്കാലിക റോഡുകള്‍ ഇല്ലാതാക്കി പുന:ക്രമീകരിക്കുന്നതിനും വന്‍ തുക ചെലവുവരും.

35 ലക്ഷത്തോളം ഭക്തര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 1000 ഏക്കറിലാണ് സമ്മേളനം. ഇതിനായി താല്‍ക്കാലിക പാലങ്ങളും കുടിലുകളും നിര്‍മിക്കുന്നുണ്ട്.

സിന്ധു സൂര്യകുമാറിന് സംഘികളുടെ' തെറിവിളി; സംഘപരിവാറിന്റെ മൃഗീയ നീക്കത്തിന് തെളിവ്: കോടിയേരി

'രാജേഷ് പിള്ള ജങ്ക് ഫുഡിന്റെ രക്തസാക്ഷി; ദിവസം 30 പെപ്‌സിവരെ കഴിച്ചു'

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

ട്രാഫിക് സിനിമ ഇസ്ലാം വിരുദ്ധം; രാജേഷ് പിള്ളയെ അവഹേളിച്ച് മതഭ്രാന്തന്‍

English summary
Sri Sri Ravi Shankar's Art Of Living Foundation Fined 120 Crore For Ecological Damage
topbanner

More News from this section

Subscribe by Email