Sunday February 17th, 2019 - 1:55:am
topbanner

ഒടുവില്‍ വഴങ്ങി; യമുനാതീരം മലിനമാക്കിയ രവിശങ്കറിന്റെ സംഘടന 4.75 കോടി രൂപ പിഴയടച്ചു

NewsDesk
ഒടുവില്‍ വഴങ്ങി; യമുനാതീരം മലിനമാക്കിയ രവിശങ്കറിന്റെ സംഘടന 4.75 കോടി രൂപ പിഴയടച്ചു

ന്യൂഡല്‍ഹി: ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ 4.75 കോടിരൂപയുടെ പിഴയടച്ചു. യമുന നദിയുടെ തീരത്ത് പരിപാടി നടത്താന്‍ വേദിയൊരുക്കിയതില്‍ പരിസ്ഥിതി നാശമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നത്.

തന്നെ അറസ്റ്റ് ചെയ്താലും പിഴയടക്കില്ലെന്ന തീരുമാനമായിരുന്നു നേരത്തെ രവിശങ്കറിന്റെത്. എന്നാല്‍ ഹരിത ട്രൈബ്യൂണില്‍ നിലപാട് കര്‍ശനമാക്കിയതോടെയാണ് സംഘടന പിഴയടയ്ക്കാന്‍ തയ്യാറായത്. ശനിയാഴ്ച ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റിയിലാണ് പിഴ അടച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ യമുനാ തീരത്ത് സംഘടിപ്പിച്ച ലോക പൈതൃക ദിനാഘോഷത്തിനിടയിലാണ് പരിസ്ഥിതിക്ക് നാശമുണ്ടാക്കിയത്. യമുനാ തീരത്ത് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയതിന് ഡല്‍ഹി ഡെവലപ്‌മെന്റ് അഥോറിറ്റിക്കും ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നു. 35 ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി യമുനാ തീരത്ത് ഏഴ് ഏക്കര്‍ സ്ഥലത്തായാണ് വേദി നിര്‍മിച്ചത്.

സാംസ്‌കാരിക സംഗമം നടത്താന്‍ ചെറിയ വെള്ളക്കെട്ടുകളെല്ലാം മണ്ണിട്ടു നികത്തിയതായും പച്ചപ്പുകളെല്ലാം നശിപ്പിച്ചതായും ജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാക്കിയതായും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച അന്വേഷണസഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മനോജ് മിശ്ര നല്‍കിയ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെയാണ് പിഴ ചുമത്താന്‍ തീരുമാനിച്ചത്.

'മരണം എന്നെ കാണാന്‍ രാവിലെയാണ് എത്തുക'; ഫേസ്ബുക്ക് കുറിപ്പ് അറംപറ്റി

കോവളത്ത് മസാജിങ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം; ദൃശ്യങ്ങള്‍ പുറത്ത്[വീഡിയോ]

അമേരിക്കന്‍ പ്രവാസിയുടെ കൊലപാതകം; മകന്റെ കാമുകിയെ ചോദ്യം ചെയ്യും

 

Viral News

English summary
sri sri ravi shankar's Art of Living pays Rs 4.75 crore environment compensation
topbanner

More News from this section

Subscribe by Email